ശിവകാർ‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദർ‍ശൻ


ചെന്നൈ: ശിവകാർ‍ത്തികേയൻ നായകനാകുന്ന തമിഴ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാകുന്നു. ഹീറോ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ് മിത്രൻ ആണ്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദി നടൻ അഭയ് ഡിയോൾ‍ ആണ് വില്ലൻ. വിവേക് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. യുവൻ ശങ്കർ‍ രാജ ആണ് സംഗീത സംവിധാനം നിർ‍വ്വഹിക്കുന്നത്. 

അതേസമയം  മിസ്റ്റർ‍ ലോക്കൽ‍ ആണ് ശിവകാർ‍ത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ‍ പ്രദർ‍ശനത്തിന് എത്തിയ ചിത്രം. എങ്ക വീട്ടു പിള്ളൈ എന്ന പുതിയ സിനിമയിലും ശിവകാർ‍ത്തികേയൻ നായകനാകുന്നുണ്ട്. പാണ്ധിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർ‍ശൻ മോഹൻലാൽ‍ ചിത്രമായ മരയ‍്ക്കാർ‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണിയുടെ അച്ഛൻ കൂടിയായ പ്രിയദർ‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You might also like

Most Viewed