മാർവൽ‍ കോമിക്‌സ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു


വാഷിംഗ്ടൺ: ഹോളിവുഡ് സിനിമാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കി സാൻ‍ഡിയോ കോമിക് കോർ‍ണറിൽ‍ നടന്ന ചടങ്ങിൽ‍ മാർവൽ‍ കോമിക്‌സ് അടുത്തവർഷങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമകൾ‍ പ്രഖ്യാപിച്ചു.

സിനിമയും സീരീസും അടക്കം 10 പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഡിസ‌്‌നിയുടെ കീഴിലുള്ള മാർ‍‌വൽ‍ സ്റ്റുഡിയോസ് അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ വലിയ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

സിനിമകൾ‍ക്കു പുറമെ മാർവൽ‍ സ്റ്റുഡിയോസ് ആരംഭിക്കുന്ന ഡിസ്‌നി പ്ലസ് എന്ന സ്ട്രീമിംഗ് ഫ്ളാറ്റ്ഫോമിനായി ഒരുക്കുന്ന സീരീസുകളുടെയും പ്രഖ്യാപനം ഇതിനൊപ്പമുണ്ട്. സിനിമകളുടെ റിലീസിംഗ്് തീയതിയും ഒപ്പം പുറത്തുവിടും. 2021  ഫെബ്രുവരി 12ന‌്  പ്രദർ‍ശനത്തിന് എത്തിക്കുന്ന ഷാംഗ് ചീയിലൂടെ മാർവൽ‍ ചിത്രങ്ങളിൽ‍ ആദ്യമായി ഏഷ്യൻ സൂപ്പർ‍ ഹീറോയുണ്ടാകും.

സ്കാർലറ്റ് ജോൺസൺ‍ നായകനാകുന്ന ബ്ലാക്ക് വിഡോ ( 2020 മെയ് ഒന്ന‌്),  ഫാൽ‍ക്കൺ‍ ആൻ‍ഡ് ദ് വിന്റർ‍ സോൾ‍ജിയർ‍ (2020), ആഞ്ജലീന ജോളി, സൽ‍മ ഹയേക്ക് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ദ് ഇറ്റേണൽ‍സ് (2020 നവംബർ‍ ആറ‌്),  വാണ്ട വിഷൻ (2021) ഡോക്ടർ സ്ട്രേഞ്ച് ആൻഡ‌് മൾട്ടിവേർസ് മാഡ്നസ് (2022 മെയ്), തോർ ലൗ ആൻഡ് തണ്ടർ (2021) ചിത്രങ്ങളും ഈ ഘട്ടത്തിൽ‍ തിയേറ്ററിലെത്തും. ഇതിനു പുറമെ മാർ‍‌വലിന്റെ പുതിയ സ്ട്രീമിംഗിലൂടെ ലോക്കി (2021), അനിമേഷൻ പരന്പരയായ വാട്ട് ഈഫ് (2021), ഹാക്ക് ഐ (2021), ഫാൽക്കൺ ആൻഡ‌് വിന്റർ സോൾജ്യർ‍ (2020) എന്നിവയും എത്തും.   

അവ‍ഞ്ചേഴ്സ് എൻഡ് ഗെയിംസ് ലോകത്തിലെ ഏറ്റവും പണംവാരി സിനിമയായി മാറിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇപ്പോൾ‍ തിയേറ്ററിലുള്ള സ്‌പൈഡർ‍മാൻ‍ ഫാർ‍ ഫ്രം ഹോം ശേഷം എന്തെന്ന ചോദ്യം ആരാധകർ‍ക്കിടയിൽ‍ നിലനിൽ‍ക്കുന്നതിനിടയിലാണ് മാർ‍‌വൽ‍ സിനിമാറ്റിക് യൂണിവേഴ്സിൽ‍നിന്ന് ചരിത്രത്തിലെ വലിയ പ്രഖ്യാപനമുണ്ടായത്. അടുത്തമാസം നടക്കുന്ന ഡിസ‌്‌നിയുടെ ഡി 23 ‌സമ്മേളനത്തിനുശേഷം കൂടുതൽ‍ വിവരം പുറത്തുവരും.

You might also like

Most Viewed