ഇന്റർ‍വ്യൂ ചെയ്ത മലയാളി അവതാരകനെ താൻ ചെയ്യാനിരിക്കുന്ന സിനിമയിലെടുത്ത് വിക്രം


ചെന്നൈ: തന്നെ ഇന്റർ‍വ്യൂ ചെയ്ത മലയാളി അവതാരകനെ താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിലെടുത്ത് നടൻ വിക്രം. റിപ്പോർ‍ട്ടർ‍ ചാനലിലെ ചീഫ് റിപ്പോട്ടർ‍ ഹൈദർ‍ അലിക്കാണ് ലോട്ടറി അടിച്ചത്.

കദരം കൊണ്ടേൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനാണു ചിയാൻ വിക്രം കേരളത്തിൽ‍ എത്തിയത്. വിക്രമിനെ തന്റെ സംവിധാന മോഹം പങ്കുവയ്ക്കവേയാണ് വിക്രം ഹൈദർ അലിയെ സിനിമയിലേക്ക് ക്ഷണിച്ചത്. ‘പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വർ‍ഷമോ പത്ത് വർ‍ഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ‍ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകൾ‍ നൽ‍കിയതിന് ശേഷം മാത്രമാകും അത്’, വിക്രം പറഞ്ഞു. അവതാരകനായി വന്ന ഹൈദർ‍ അലിയെയും സിനിമയിൽ‍ അഭിനയിപ്പിക്കും എന്നു പറഞ്ഞ വിക്രം ചില സിറ്റുവേഷൻസ് അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. പറഞ്ഞ ഒരു രംഗം അഭിനയിപ്പിച്ച ഹൈദറിനോട് നല്ല നടനാണെന്നും അവസരം നൽ‍കുമെന്നും പറഞ്ഞു.

പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യുമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിക്രമിന്റെ സിനിമകളിൽ‍ ഇനി ഹൈദർ‍ അലിയെയും പ്രതീക്ഷികാം. 

You might also like

Most Viewed