പ്രേംജിയുടെ വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുക്കും


തൃശ്ശൂർ: സാമൂഹിക പരിഷ്കർത്താവും സാംസ്കാരിക നായകനും അഭിനേതാവുമായിരുന്ന പ്രേംജിയുടെ തൃശ്ശൂർ പൂങ്കുന്നത്തെ വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. മരം വീണ് ഭാഗികമായി തകർന്ന വീട് ഏറ്റെടുക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ അറിയിച്ചതായി വീട് സന്ദർശിച്ച കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സാംസ്കാരിക വകുപ്പോ സാഹിത്യ അക്കാദമിയോ ആയിരിക്കും ഏറ്റെടുക്കുക. അതിന് സാങ്കേതികമായ താമസം മാത്രമാണുള്ളത്. അതിനുേശഷം മന്ത്രി സുനിൽകുമാറിന്റെ എം.എൽ.എ ഫണ്ട് ഉപേയാഗിച്ച് വീട് പുനരുദ്ധരിക്കും. 

വീട് സർക്കാറിന് കൈമാറാൻ തയ്യാറാണെന്ന് പ്രേംജിയുടെ മകൻ നീലൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൂങ്കുന്നം റെയിൽവേ പ്ലാറ്റ് ഫോം നടപ്പാതയായുള്ള ഈ ഇരുനിലവീട് നിരവധി നാടകക്കാരെയും സാഹിത്യകാരന്മാരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രേംജിക്ക് അഭിനയത്തിന് ദേശീയ പുരസ്കാരം തേടിയെത്തിയതും ഈ വീട്ടിലേക്കാണ്. നാലുവർഷം മുന്പാണ് പ്രേംജിയുടെ ഭാര്യ ആര്യാ അന്തർജനം ഈ വീട്ടിൽനിന്ന് താമസം മാറ്റിയത്. കാലപ്പഴക്കത്തിൽ വീടിന് കേടുപാടുണ്ട്. അതിനൊപ്പമാണ് മരംവീണ് ഭാഗികമയി തകർന്നത്.

You might also like

Most Viewed