നിയമസഭാ സമിതിയുടെ ശുപാർ‍ശ നടപ്പാക്കിയാൽ‍ ഭക്തിപ്പടങ്ങൾ‍ മാത്രം എടുക്കേണ്ടി വരും


കൊച്ചി: സിനിമകളിൽ‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാർ‍ശ നടപ്പാക്കിയാൽ‍ ഭക്തിപ്പടങ്ങൾ‍ മാത്രം എടുക്കേണ്ടി വരുമെന്ന് നടൻ ബിജു മേനോൻ. സത്യം പറഞ്ഞാൽ‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവർ‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ അഭിമുഖത്തിലാണ് ബിജു മേനോൻ ഇക്കാര്യം പറഞ്ഞത്. നിയമസഭാ സമിതിയുടെ ശപാർ‍ശയെ കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed