മഞ്ജുവാര്യരും നീരജ് മാധവും ഒന്നിക്കുന്നു


കൊച്ചി: നവാഗതനായ അശ്വിൻരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യരും നീരജ് മാധവും. താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ആദ്യവാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കും. സ്വാസിക്കാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത്. 

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരനിൽ അഭിനയിച്ച് വരികയാണ് മഞ്ജുവാര്യർ ഇപ്പോൾ. അസുരൻ പൂർത്തിയാക്കിയശേഷമായിരിക്കും മഞ്ജുവാര്യർ അശ്വിൻരാജിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുക. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ മരയ്ക്കാർ−അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവാര്യർ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. സഹോദരൻ മധുവാര്യർ സംവിധായകനാകുന്ന ചിത്രത്തിനും മഞ്ജു വാര്യർ ഡേറ്റ് നൽകിയിട്ടുണ്ട്. അടുത്ത വർഷമാദ്യം ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ ബിജുമേനോനാണ് നായകൻ.

You might also like

Most Viewed