ആരാധകന് ഇഷ്ടപ്പെട്ട തന്റെ കൂളിംഗ് ഗ്ലാസ് വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദൻ


കൊച്ചി: യുവ ആരാധകർ‍ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ സിനിമയ്ക്കും സ്‌റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. രണ്ടാഴ്ചമുന്പ് ഉണ്ണി മുകുന്ദൻ തന്റെ ഇൻ‍സ്റ്റഗ്രാം അക്കൗണ്ടിൽ‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൽ‍ ഉണ്ണി വെച്ചിരുന്ന കൂളിംഗ് ഗ്ലാസിലേക്കായിരുന്നു ആരാധകന്റെ നോട്ടം. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകൻ‍ ചോദിച്ചു.

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്' എന്നായിരുന്നു വൈഷ്ണവ് എന്നയാളുടെ കമന്റ്. 

വീട്ടിലെ മേൽ‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാൻ മാത്രമെ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. ശേഷം ആരാധകൻ അതേ കൂളിംഗ് ഗ്ലാസും കയ്യിൽ‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ‍ കണ്ടത്.

You might also like

Most Viewed