എന്റെ ജീവിതം എന്റേതായി ജീവിക്കാൻ അനുവദിച്ചാൽ സന്തോഷം


തിരുവനന്തപുരം: ലാൽജോസ് ചിത്രമായ മുല്ലയിലൂടെ ദിലീപിന്റെ നായികയായി എത്തി പ്രേകഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ്  നടിയാണ് മീര നന്ദൻ. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോൾ ഏറെ നാളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോൾ. ചില മോഡലിംഗ് ഫോട്ടോകൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ് മീര. വെേസ്റ്റൺ കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ പുതിയ ലുക്ക് തരംഗമായിരിക്കുകയാണ്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്. നടിയുടെ ചിത്രത്തിനു ചുവടെ സദാചാര കമന്റുകളുടെ പ്രവാഹമായിരുന്നു. തനിക്കെതിരെ ഉയർന്ന അശ്ലീലക്കമന്റുകൾക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മീരയിപ്പോൾ. 

തന്റെ വസ്ത്രത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ചിലർ വിമർശിച്ചത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് മറുപടി നൽകുന്നതെന്ന് മീര പരഞ്ഞു. വളരെ മോശമായ കമന്റുകളാണ് പലരും എഴുതിയിരിക്കുന്നത്. ആളുകളെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്തുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ലെന്നും മീര കുറിച്ചു. “കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻസ്റ്റാഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. നിങ്ങളിൽ പലരിലും അത് നീരസമുളവാക്കിയെന്ന് ഞാൻ മനസ്സിലാക്കുന്നു. മോശം പ്രതികരണമോ അനാവശ്യ വിമർശനമോ അങ്ങനെ എന്തെങ്കിലും ആയിക്കോട്ടെ, എന്റെ ജീവിതത്തെയും ഞാൻ ചെയ്യുന്നതിനെയും മാനിക്കുകയും എന്റെ വ്യക്തപരമായ അതിർവരന്പുകൾ കടന്നുകയറാതിരിക്കുകയും ചെയ്യണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഞാൻ, ധരിച്ച അത്ര ചെറുതല്ലാത്ത വസ്ത്രത്തിന്റെ പേരിൽ ചിലർ പറഞ്ഞ അശ്ലീല വാക്കുകൾ തികച്ചും അറപ്പുളവാക്കുന്നതാണ്. ഫാഷനെ സ്നേഹിക്കുകയും ഇന്ത്യൻ, പാശ്ചാത്യ വസ്ത്രധാരണത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരിൽ ഒരാളെ വിലയിരുത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ ജീവിതം എന്റേതായി ജീവിക്കാൻ അനുവദിച്ചാൽ സന്തോഷം.” മീര കുറിച്ചു.

You might also like

Most Viewed