മൂത്തോൻ മുംബൈ ചലചിത്രമേളയിലെ ഉദ്ഘാടന ചിത്രം


തിരുവനന്തപുരം: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ 21−ാമത് മുംബൈ ചലചിത്രമേളയിൽ (ജിയോ മാമി ഫിലിം ഫെസ്റ്റിവല്ലിവൽ) ഉദ്ഘാടന ചിത്രമാകും. നിവിൻ പോളിയാണ് സിനിമയിലെ നായകൻ. കാണാതായ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് വരുന്ന ലക്ഷദ്വീപുകാരന്‍റെ കഥാപാത്രത്തെയാണ് സിനിമയിൽ നിവിൻ അവതരിപ്പിക്കുന്നത്. 

സംവിധായിക തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നതും. സോബ്ഹിത, ശശാങ്ക് അറോറ, ദിലീഷ് പോത്തൻ, റോഷൻ മാത്യു, മെലിസ രാജു എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

You might also like

Most Viewed