ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ടൊറന്‍റോ ചലച്ചിത്രമേളയിലേക്ക്


കൊച്ചി: ‘ഈ മ യൗ’വിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘ജല്ലിക്കെട്ട്’ ലോകപ്രശസ്തമായ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദർ‍ശിപ്പിക്കും. സപ്റ്റംബർ‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. എസ് ഹരീഷ്, ആർ‍ ജയകുമാർ‍ എന്നിവർ‍ ചേർ‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ‍ വന്പൻ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ടംപററി വേൾ‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർ‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്.

‘എ ബോൾഡ് ന്യൂ വോയ്സ് ഇൻ മലയാളം സിനിമ’ എന്നാണ് മേളയുടെ ഔദ്യോഗിക സൈറ്റിൽ ചിത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്. വിനായകനും ആന്റണി വർ‍ഗീസുമാണ് ചിത്രത്തിൽ‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിർ‍വ്വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. നേരത്തെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ടൊറന്‍റോ റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2017ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

You might also like

Most Viewed