എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു


കൊച്ചി: നീണ്ട കാത്തിരിപ്പിന് ശേഷം  ഗൗതം വാസുദേവ് മോനോൻ ഒരുക്കിയ ചിത്രം എന്നൈ നോക്കി പായും തോട്ട തീയേറ്ററുകളിലേക്ക്. പല കാരണങ്ങളാൽ‍ റിലീസ് നീണ്ടുപോയ ചിത്രം. സപ്‍റ്റംബർ‍ ആറിന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

ധനുഷ് ആണ് ചിത്രത്തിൽ‍ നായകനായി എത്തുന്നത്. മേഘ ആകാശ് നായികയാകുന്നു. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലെ ഗാനങ്ങൾ‍ ധർ‍ബുക ശിവയാണ് സംഗീതം പകരുന്നത്. രണ്ടു വർ‍ഷം മുന്പ് പുറത്തുവിട്ട ഗാനങ്ങൾ‍ വലിയ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകർ‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്‍തിരുന്നു. എന്തായാലും ചിത്രം ഒടുവിൽ‍ സപ്‍റ്റംബറിൽ‍ റിലീസ് ആകുകയാണ്.

You might also like

Most Viewed