പ്രിയദർ‍ശനും അക്ഷയ്കുമാറും ഇല്ല; 'ഭൂൽ‍ ഭുലയ്യ'യുടെ രണ്ടാം ഭാഗം വരുന്നു


ന്യൂഡൽഹി: പ്രിയദർ‍ശന്റെ സംവിധാനത്തിൽ‍ 2007ൽ‍ പുറത്തെത്തിയ  മണിച്ചിത്രത്താഴിന്റെ  ഹിന്ദി റീമേക്ക് ëഭൂൽ‍ ഭുലയ്യíയ്ക്ക് രണ്ടാം. പക്ഷേ പ്രിയദർ‍ശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല.മോഹൻ‍ലാലിന്റെ 'ഡോ. സണ്ണി' ബോളിവുഡിലെത്തിയപ്പോൾ‍ 'ഡോ. ആദിത്യ ശ്രീവാസ്തവ്' ആയിരുന്നു. അവതരിപ്പിച്ചത് അക്ഷയ് കുമാറും. ചിത്രത്തിന് ഒരു രണ്ടാംഭാഗം പുറത്തുവരുന്പോൾ ഹൽ‍ചൽ‍, നോ എൻ‍ട്രി, റെഡി തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ അനീസ് ബസ്മിയാണ് ചിത്രത്തിന്റെ സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാർ‍ത്തിക് ആര്യനും. സോനു കെ ടിട്ടു കി സ്വീറ്റി'യുടെ വൻ വിജയത്തിന് ശേഷം ഒട്ടേറെ അവസരങ്ങളാണ് കാർ‍ത്തിക്കിനെ തേടിയെത്തുന്നത്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയ്യതിയും അണിയറക്കാർ‍ പുറത്തുവിട്ടിട്ടുണ്ട്. 2020 ജൂലൈ 31ന് ചിത്രം തീയേറ്ററുകളിലെത്തും.

ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ‍ കാർ‍ത്തിക് ആര്യൻ മാത്രമാണുള്ളത്. മറ്റ് താരങ്ങൾ‍ ആരൊക്കെയെന്ന് അറിവായിട്ടില്ല. ആദ്യഭാഗത്തിൽ‍ അക്ഷയ് കുമാറിനൊപ്പം വിദ്യാ ബാലനും ഷൈനി അഹൂജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

You might also like

Most Viewed