ധർ‍മ്മജൻ പറഞ്ഞതിൽ‍ കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം


കൊച്ചി: ദുരിതാശ്വാസ നിധിയിൽ‍ വരുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നില്ലെന്ന ധർ‍മജന്റെ നിലപാടിനെ പിന്തുണച്ച് നടൻ ജോജു ജോർ‍ജ്. ധർ‍മ്മജൻ പറഞ്ഞതിൽ‍ കാര്യമുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് ജോജു ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എനിക്ക് അറിയുന്ന ധർ‍മ്മജൻ തമാശ റോളുകൾ‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതിൽ‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാൻ കണ്ട സിനിമാ പ്രവർ‍ത്തകരിൽ‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം. എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ‍ ചെയ്യേണ്ടത്. അവരുടെ കൈയ്യിലാണ് കാര്യങ്ങൾ‍.” ജോജു പറഞ്ഞു.

You might also like

Most Viewed