‘കുച്ച് കുച്ച് ഹോതാ ഹേ’ വീണ്ടും?


ന്യൂഡൽഹി: കരൺ ജോഹർ‍ സംവിധാനം ചെയ്ത തൊണ്ണൂറുകളിലെ ഹിറ്റ് സിനിമകളിൽ‍ ഒന്നായിരുന്നു ‘കുച്ച് കുച്ച് ഹോതാ ഹേ’. 1998ൽ‍ റിലീസായ ചിത്രം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിലുണ്ട്. ചിത്രം വീണഅടും ഒരുക്കാനുള്ള തയ്യാരെടുപ്പിലാണ് കരൺ ജോഹർ. രാഹുൽ‍, ടിന, അഞ്ജലി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ത്രികോണ പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിൽ‍ രാഹുൽ‍ ആയി ഷാരൂഖ് ഖാനും, ടിന ആയി റാണി മുഖർ‍ജിയും, അഞ്ജലിയായി കജോളുമാണ് എത്തിയത്. ചിത്രത്തിൽ‍ സൽ‍മാൻ‍ ഖാനും മറ്റൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. കുച്ച് കുച്ച് ഹോതാ ഹേ വീണ്ടും ഒരുങ്ങുന്പോൾ‍, പ്രധാന വേഷത്തിലെത്തേണ്ട താരങ്ങളെയും കരൺ തീരുമാനിച്ചു കഴിഞ്ഞു.

രൺ‍വീർ‍ സിംഗ്, ആലിയ ഭട്ട്, ജാൻ‍വി കപൂർ‍ എന്നിവരാണ് തന്റെ മനസിലുള്ളതെന്നാണ് കരൺ‍ മെൽ‍ബൺ‍ ഫിലിം ഫെസ്റ്റിവെലിൽ‍ വച്ച് വെളിപ്പെടുത്തിയത്. രാഹുലായി രൺ‍വീറിനേയും, അഞ്ജലിയായി ആലിയയേയും, ടിനയായി ജാൻ‍വിയേയുമാണ് താൻ മനസ്സിൽ‍ കാണുന്നതെന്നാണ് കരൺ വ്യക്തമാക്കിയത്. എന്നാൽ‍ ചിത്രം പെട്ടെന്ന് എത്തില്ല, ആരാധകർ‍ കാത്തിരിക്കേണ്ടി വരും.

You might also like

  • KIMS Bahrain Medical Center

Most Viewed