സെന്തിൽ‍ കൃഷ്ണ വിവാഹിതനായി


ഗുരുവായൂർ‍: ടെലിവിഷൻ‍ കോമഡി സീരിയലുകളിലൂടെ വെള്ളിത്തിരയിലെത്തിയ നടൻ‍ സെന്തിൽ‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ‍ അന്പലത്തിൽ‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സൽ‍ക്കാരം നടക്കുക.  ചാലക്കുടിക്കാരൻ‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്‍റെ അരങ്ങേറ്റം. കലാഭവൻ‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തിൽ‍ സെന്തിൽ‍ എത്തി.  

2009 ൽ‍ കലാഭവൻ‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

You might also like

Most Viewed