മുഷിഞ്ഞ വസ്ത്രത്തിൽ ബസ് കാത്തിരിക്കുന്ന നടിയുടെ കോലം കണ്ട് ഞെട്ടി ആരാധകർ


മുഷിഞ്ഞ വസ്ത്രത്തിൽ ബസ് കാത്തിരിക്കുന്ന  നടിയുടെ കോലം കണ്ട് ഞെട്ടി ആരാധകർ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളികളുൾപ്പെടെ നിരവധി ആരാധകരുള്ള സായി പല്ലവിയാണ് ചിത്രത്തിലുള്ളത്. മുഷിഞ്ഞ സാരി ധരിച്ച് ബാഗുമായി ഇരിക്കുന്ന സായിപല്ലവിയെ അടുത്തുള്ളവർ പോലും തിരിച്ചറിഞ്ഞില്ല. പുതിയ ചിത്രമായ 'വിരത പർവ്വം 1992' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗായിരുന്നു ആ ബസ് സ്റ്റോപ്പിൽ നടന്നത്. തെലുങ്കാനയിലെ വരാങ്കൽ ഗ്രാമത്തിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ബസ് സ്റ്റോപ്പിന്റെ തൊട്ടടുത്ത ഒരു ഹോട്ടലിൽ ക്യാമറ വച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. അതിനാൽത്തന്നെ ഇത് ഒരു ഷൂട്ടിംഗാണെന്നോ, അവിടെ ഇരിക്കുന്നത് സായി പല്ലവിയാണെന്നോ ആർക്കും ഒരു ചെറിയ സംശയം പോലും തോന്നിയുമില്ല. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ.

You might also like

Most Viewed