തന്‍റെ ചിത്രത്തെക്കുറിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ ദുൽഖർ സൽമാൻ


ചെന്നൈ: തന്‍റെ പേരും ഉൾപ്പെടുത്തി പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ‍. 2018 ഡിസംബറിൽ ആരംഭിച്ച തമിഴ് ചിത്രം വാനിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെയാണ് ദുൽഖർ രംഗത്തെത്തിയിരിക്കുന്നത്. 

പുതിയ നിർമ്മാണ ബാനറും, സംഗീത സംവിധായകനും അഭിനേതാക്കളും എത്തുമെന്നും, ദുൽഖറിനൊപ്പം നായികയാവാൻ കിയാര അദ്വാനിയെ സമീപിച്ചെന്നുമുള്ള വാർത്തയാണ് ദുൽഖർ ട്വീറ്റ് വഴി നിഷേധിച്ചിരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും ചിത്രത്തെപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായാൽ അത് നിർമ്മാതാക്കളും താനും ചേർന്ന് നടത്തുമെന്നും ദുൽഖർ റീട്വീറ്റ് ചെയ്തു. 

പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശനാണ് വാനിലെ നായിക. ചിത്രത്തിന്റെ പൂജയ്ക്ക് തൊട്ടുപിന്നിലെ തന്നെ നായിക കല്യാണിയാണെന്ന വാർത്തയും പുറത്തെത്തിയിരുന്നു. കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

You might also like

Most Viewed