പേരരശിന്റെ സിനിമയിൽ‍ വീണ്ടും വിജയ്


ചെന്നൈ: ഹിറ്റ് സംവിധായകൻ പേരരശും ഇളയദളപതി വിജയും പുതിയ സിനിമയ്‍ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർ‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ‍ വിജയെ നായകനാക്കി ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്ന് പേരരശ് തന്നെ വ്യക്തമാക്കുന്നു.  

തിരുപ്പതി, ശിവകാശി എന്നീ ഹിറ്റ് സിനിമകൾ‍ക്ക് വേണ്ടി പേരരശും വിജയും ഇതിനു മുന്പ് ഒന്നിച്ചിട്ടുണ്ട്. രണ്ട്  സിനിമകളും വൻ വിജയമായിരുന്നു. പുതിയ സിനിമയുടെ പ്രമേയം സംബന്ധിച്ചൊന്നും റിപ്പോർ‍ട്ടുകൾ‍ പുറത്തുവന്നിട്ടില്ല. അതേസമയം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും വിജയ്‍ നായകനാകുന്നുണ്ട്.

You might also like

Most Viewed