നാഗാർജ്ജുനയുടെ ഫാംഹൗസിൽ‍ അഴുകിയ മൃതദേഹം!


ഹൈദരാബാദ്: തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയുടെ ഫാംഹൗസിൽ‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയിൽ‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിൽ‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുള്ളതായി പോലീസ് വ്യക്തമാക്കി. 

ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർ‍ന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേത്തുടർന്നു വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പാപ്പിറെഡ്ഡിഗുഡയിൽ‍ 40 ഏക്കർ‍ വരുന്ന ഭൂമിയിലാണ് നാഗാർജുനയുടെ ഫാംഹൗസ്. ഒരു വർ‍ഷം മുന്പാണ് താരം ഈ സ്ഥലം വാങ്ങിയത്.

You might also like

Most Viewed