എമ്മി അവാർഡ്‌സ് നോമിനേഷന് ലസ്റ്റ് സ്റ്റോറീസിനും സേക്രഡ് ഗെയിംസിനും


ന്യൂഡൽഹി: ടെലിവിഷൻ‍ രംഗത്തെ മികവുകൾക്കുള്ള ഏറ്റവും പ്രധാന പുരസ്‌കാരമായ അന്തർദേശീയ എമ്മി അവാർഡ്‌സ് 2019 പതിപ്പിന്റെ നോമിനേഷനുകൾ‍ പ്രഖ്യാപിച്ചു. സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ദി റീമിക്‌സ് എന്നീ മൂന്ന് ഇന്ത്യൻ വെബ് സിരീസുകൾ‍ നോമിനേഷൻ പട്ടികയിൽ‍ ഇടംപിടിച്ചിട്ടുണ്ട്. ആകെ 11 വിഭാഗങ്ങളിലായി 44 നോമനേഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 21 രാജ്യങ്ങളിൽ‍ നിന്നുള്ള ആർ‍ട്ടിസ്റ്റുകൾ‍ പട്ടികയിൽ‍ ഇടംപിടിച്ചിട്ടുണ്ട്. നവംബർ‍ 25നാണ് പ്രഖ്യാപനം. ഡ്രാമ സിരീസ് വിഭാഗത്തിലാണ് സെയ്ഫ് അലി ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സേക്രഡ് ഗെയിംസ് മത്സരിക്കുക. എന്നാൽ‍ ലസ്റ്റ് സ്റ്റോറീസ് രണ്ട് വിഭാഗങ്ങളിൽ‍ ഇടംപിടിച്ചിട്ടുണ്ട്.

ടെലിവിഷൻ മിനി−സിരീസ് വിഭാഗത്തിലും മികച്ച നടിക്കുള്ള അവാർ‍ഡിനുമാണ് (രാധിക ആപ്‌തെ) ലസ്റ്റ് സ്റ്റോറീസ് മത്സരിക്കുക. രണ്ട് സീരീസുകളുടെയും സംവിധായകരുടെ നിരയിലുള്ള അനുരാഗ് കശ്യപ് ഇക്കാര്യം ഇൻ‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. നോൺസ്‌ക്രിപ്റ്റഡ് എന്റർ‍ടെയ്ന്‍മെന്റ് വിഭാഗത്തിലാണ് ദി റീമിക്‌സ് ഇടംപിടിച്ചിരിക്കുന്നത്. 

You might also like

Most Viewed