മമ്മൂട്ടി ചിത്രവുമായി ജോഷി


എറണാകുളം: പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് ശേഷം ജോഷി  മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചർ‍ച്ചകൾ‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോർ‍ട്ടുകൾ‍. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയുടെ തിരകഥാകൃത്ത് സജീവ് പാഴൂരുമായി ഒരു സിനിമയും ജോഷിയുടെ മനസ്സിൽ‍ ഉണ്ടെന്നും റിപ്പോർ‍ട്ടുകളുണ്ട്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. തിയേറ്ററുകളിൽ‍ മികച്ച പ്രതികരണം നേടിയ ചിത്രം ഈ വർ‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ‍ ഒന്നുമാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറിൽ‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർ‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർ‍ന്നാണ് നിർ‍മ്മിച്ചത്.

You might also like

Most Viewed