വിജയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍


ചെന്നൈ: വിജയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രമുഖ തമിഴ് സിനിമ സംവിധായകന്‍ സാമി രംഗത്ത്. ഒരു വീഡിയോയിലാണ് സാമിയുടെ വിവാദ പരാമര്‍ശം. ഫോട്ടോഷൂട്ടിന് എത്തുന്ന ആളുകളുടെ കൂടെ ഫോട്ടോ എടുത്ത് കൈകൊടുത്തതിന് ശേഷം ഡെറ്റോള്‍ ഇട്ട് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വിവാദ പരാമര്‍ശം. അത് താന്‍ കണ്ടിട്ടുണ്ടെന്നും ജീവതത്തിലും വിജയ് ഒരു നടന്‍ ആണെന്നും അദ്ദേഹം പറയുന്നു. വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും വേദികളില്‍ പ്രസംഗിക്കുന്നതും ആളുകള്‍ക്ക് ഉപദേശം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും സാമി അഭിപ്രായപ്പെടുന്നു. ഉയിര്‍, ആദി, മിറുഗം, കങ്കാരു എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. എന്നാല്‍ സംവിധായകന്റെ പരാമര്‍ശത്തിനെതിരെ വിജയ് ആരാധകര്‍ ശക്തമായി തന്നെ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. മറ്റുള്ളവരെക്കാള്‍ ഏറ്റവും അധികം ഫാന്‍സും ഈ താരത്തിനുണ്ട്. സൂപ്പര്‍സ്റ്റാര്‍ എന്ന് അഹങ്കാരം ഒട്ടും തന്നെയില്ലാത്ത താരമാണ് അദ്ദേഹം. താരപരിവേഷം മാറ്റിവെച്ച് ആരാധകരുമായി എന്നും അടുത്തിടപഴകുന്ന വിജയുടെ പെരുമാറ്റ രീതിയും ഏറെ ശ്രദ്ധേയമാണ്.

You might also like

Most Viewed