തമിഴിൽ വില്ലനാകാൻ ശ്രീശാന്ത്


ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴിലേക്ക്. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായാണ് ശ്രീശാന്തിന്റെ തമിഴ് അരങ്ങേറ്റം. ഹന്‍സിക നായികയാവുന്ന ചിത്രം ഹൊറര്‍ കോമഡി ആയിട്ടാണ് ഒരുങ്ങുന്നത്. തമിഴിലെ ആദ്യ 3ഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും. ഹാസ്യ നടന്‍ യോഗി ബാബുവിനെ നായകനാക്കി ധര്‍മ്മ പ്രഭു എന്ന സിനിമ നിര്‍മ്മിച്ച പി. രംഗനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.

അക്‌സര്‍ 2 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രീശാന്ത് അഭിനയരംഗത്തെത്തുന്നത്. കാബറെ (ഹിന്ദി), ടീം ഫൈവ് (മലയാളം), കെംപഗൗഡ 2 (കന്നഡ) എന്നീ ചിത്രങ്ങളില്‍ ശ്രീശാന്ത് അഭിനയച്ചിട്ടുണ്ട്.

You might also like

Most Viewed