അജുവർ‍ഗ്ഗീസ് തിരക്കഥാകൃത്താകുന്നു


കൊച്ചി: മലർ‍വാടി ആർ‍ട്‌സ് ക്ലബ്ബിൽ‍ നടനായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർ‍ന്ന നടൻ അജുവർ‍ഗ്ഗീസ് തിരക്കഥാകൃത്താകുന്നു. ലൗ ആക്ഷൻ ഡ്രാമ എന്ന ധ്യാൻ ചിത്രത്തിലൂടെ നിർ‍മ്മാതാവായ അദ്ദേഹം ഒരു ചലച്ചിത്ര മാസികയ്ക്ക് നൽ‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്താകാനും താൻ ഒരുങ്ങുന്നതായി പറഞ്ഞത്.  സായാഹ്ന വാർ‍ത്തകൾ‍ എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ചന്തുവിനൊപ്പം ചേർ‍ന്നാണ് അജു വർ‍ഗ്ഗീസ് തിരക്കഥയെഴുതുന്നത്. ലവ് ആക്ഷൻ ഡ്രാമ പോലെ ഒരു വലിയ ചിത്രമല്ല ഇതെന്നും താൻ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്നും മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചില്ല എന്നും അദ്ദേഹം പറയുന്നു. സാജൻ ബേക്കറി സിൻസ് 1962 എന്നാണ് സിനിമയുടെ പേര്.

 താരം അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 100 കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും ആദ്യരാത്രിയിലും താരം മികച്ച വേഷങ്ങൾ‍ കൈകാര്യം ചെയ്തിരുന്നു.

You might also like

Most Viewed