എന്നെ പുറത്താക്കി കമൽ ഹാസൻ മകൾ‍ക്ക് അവസരം നേടി കൊടുത്തു


ചെന്നൈ: അഗ്നി സിറകുകൾ എന്ന എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് നടി മീര മിഥുൻ രംഗത്ത്. നവീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെയാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ കമലിന്റെ മകൾ അക്ഷര ഹാസനെ തനിക്ക് പകരം നായികയാക്കിയെന്നും മീര മിഥുൻ ആരോപിക്കുന്നു. കമൽ ഹാസൻ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് മീര മിഥുൻ. “തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാൻ. കമൽ ഹാസനും കൂട്ടരും ചേർന്ന് അഗ്നി സിറകുകളിൽ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോൾ എനിക്ക് ദുഃഖം തോന്നുന്നില്ല. സംവിധായകന്റെയും നിർമാതാവ് ടി. ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്പിൽ തുറന്ന് കാണിക്കാൻ സാധിച്ചു−.” മീര പറയുന്നു. മോഡലിംഗ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 

എന്നാൽ മീരയെയല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്ന് സംവിധായകൻ പറയുന്നു. ശാലിനിക്ക് പകരമാണ് അക്ഷരയെത്തുന്നത് എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ വ്യക്തമാക്കി. എന്നാൽ നവീൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മീരയുടെ വാദം.

You might also like

Most Viewed