സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹലാൽ‍ ലൗ സ്റ്റോറിയുമായി സക്കരിയ


കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ നിർമ്മാണ കന്പനി പപ്പായ ഫിലിംസിന്റെ ആദ്യ   സിനിമ സംവിധാനം ചെയ്യുന്ന്ത്  സുഡാനി ഫ്രം നൈജീരിയ എന്ന വിജയ ചിത്രത്തിന്റെ സംവിധായകൻ സക്കരിയ. ഹലാൽ‍ ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ‍ പരാരിയും ചേർ‍ന്നാണ് ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തിൽ‍ പങ്ക് ചേർ‍ന്നിട്ടുണ്ട്.

ആഷിഖ് അബു, ജസ്‌ന ആഷിം, ഹർ‍ഷദ് അലി എന്നിവർ‍ പ്രധാന നിർ‍മ്മാതാക്കളാവുന്പോൾ‍ പപ്പായ കൂട്ടായ്മയിൽ‍ പങ്കാളികളായ സൈജു ശ്രീധരനും അജയ് മേനോനും നിർ‍മ്മാണ പങ്കാളികളാവുന്നു. സക്കരിയയും മുഹ്‌സിൻ‍ പരാരിയും കൂടി നിർ‍മ്മാണ പങ്കാളികളാണ്.

അജയ് മേനോൻ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്പോൾ‍ സൈജു ശ്രീധരന്‍ എഡിറ്റിംഗ്‌ നിർ‍വ്വഹിക്കും. ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കും. 

You might also like

Most Viewed