സിനിമയിൽ‍ തിരിച്ചെത്തും; പക്ഷെ നായികയായിട്ടല്ലെന്ന് മൈഥിലി


കൊച്ചി: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മൈഥിലി തിരിച്ചെത്തുന്നു. എന്നാൽ തിരിച്ചുവരവ് നായികയായിട്ടല്ലെന്നുമാത്രം. നടിയും അവതാരകയുമായ മീര നന്ദനോടൊപ്പം ഗോൾ‍ഡ് എഫ് എമ്മിൽ‍ ചില കാര്യങ്ങൾ‍ തുറന്നു പറഞ്ഞിരിക്കുകയാണ് മൈഥിലി. തന്റെ താൽപര്യം ഇപ്പോൾ‍ സംവിധാനത്തിലാണെന്നും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രൊഡക്ഷൻ േസ്റ്റജിലാണ് ഇപ്പോഴെന്നുമാണ് മൈഥിലി പറയുന്നത്. ‘’ഒത്തിരി പടങ്ങൾ‍ ചെയ്യുന്നതിനേക്കാളും നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സിനിമയിൽ‍ വന്നതിന് ശേഷമാണ് സംവിധാനത്തിൽ‍ താൽ‍പ്പര്യം വന്നത്. ഭരതനാട്യം പഠിക്കുന്നുണ്ട്. മനസ്സിലെ ആശയങ്ങളൊക്കെ സ്‌ക്രീനിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.’’ − മൈഥിലി പറഞ്ഞു.

2009ൽ‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയിൽ‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തിൽ‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങൾ‍ എത്തി. പിന്നീട് സിനിമയിൽ‍ നിന്ന് ചെറിയൊരിടവേള എടുത്തിരിക്കുകയായിരുന്നു. 

You might also like

Most Viewed