താരജോടികളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു


കൊച്ചി: ചലച്ചിത്ര-ടിവി താരങ്ങളായ  എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്‌നേഹ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്. ഇരുവരും അഭിനയിക്കുന്ന മറിമായം പരമ്പരയിലെ പഴയ എപ്പിസോഡിന്‍റെ ഭാഗമാണ് സ്നേഹ പങ്കുവച്ചത്.  
സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. ഇതിലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് താരങ്ങളാണ് ലോലിതനും മണ്ഡോദരിയും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്. മെമ്മറീസ് എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍റെ റോള്‍ ശ്രീകുമാറിന് ഏറെ പ്രശസ്തി നല്‍കിയിട്ടുണ്ട്.

You might also like

Most Viewed