മഞ്ജുവിന്‍റെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു


തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. ‘ഒടിയൻ’ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് മഞ്ജുവിന്‍റെ പരാതിയിൽ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

നേരത്തെ, നിർമാതാവ് ആന്‍റിണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺേട്രാളർ സജി സി. ജോസഫ്, മഞ്ജു വാര്യയരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരുടെ മൊഴി കൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.

You might also like

Most Viewed