ചാൻസ് ചോദിച്ച് കമന്റിട്ട ആരാധകനെ സിനിമയിലെടുത്ത് അജു വര്‍ഗീസ്


കൊച്ചി: തന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച ആരാധകന് റോള്‍ നല്‍കി നടന്‍ അജു വര്‍ഗീസ്. താന്‍ ആദ്യമായി തിരക്കഥയൊരുക്കിയ സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച് ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന്റെ കമന്റായാണു റോള്‍ അഭ്യര്‍ത്ഥന എത്തിയത്.

ജഗതി ശ്രീകുമാറിന്റെ ചിത്രത്തില്‍ ചില്ലറ മിനുക്കു പണികള്‍ നടത്തി അതിനൊപ്പമാണ് ദേവലാല്‍ എന്ന ആരാധകന്‍ ‘ഒരു റോള്‍ തരുമോ അജു വര്‍ഗീസ് എട്ടാ…..’ എന്ന് കമന്റ് ചെയ്തത്. ഇതു ശ്രദ്ധയില്‍പ്പെട്ട അജു ‘ചെറിയ റോളാണെങ്കിലും ഒകെ ആണോ?’ എന്നു കമന്റ് ചെയ്തു. ‘അതെ, വെറുതെ നിന്നാലും മതി, സ്‌ക്രീനില്‍ കണ്ടാ മതി, ഫുഡും വേണ്ട’ എന്ന് ആരാധകന്റെ മറുപടി, ഒപ്പം ജഗതിയുടെ മറ്റൊരു ഭാവവും. ഇതോടെ ദേവലാലിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി അജു കമന്റിലൂടെത്തന്നെ അവസരം വാഗ്ദാനം ചെയ്തു.
അരുണ്‍ ചന്തുവാണ് സാജന്‍ ബേക്കറി സിന്‍സ് 1962 സംവിധാനം ചെയ്യുന്നത് . ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സാണ്. അജു വര്‍ഗീസ്, ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like

Most Viewed