സിദ്ദിഖിനൊപ്പം ഇനി സിനിമയില്ല; കാരണം വ്യക്തമാക്കി ലാല്‍


കൊച്ചി: മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍. റാംജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഈ കൂട്ടുകെട്ട് കിംഗ് ലയര്‍ പോലുള്ള ചില ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ ഇനി തങ്ങള്‍ ഒരിക്കലും ഒന്നിക്കില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍. നടനും നിര്‍മ്മാതാവും സംവിധായകനുമായ ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്‍റെ കാരണവും വ്യക്തമാക്കുന്നു.

ഞങ്ങൾ തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവർത്തിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യപ്പെട്ടു. രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദർ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.
പണ്ട് തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയിൽ മാത്രമായി മാറിയെന്നും ലാല്‍ പറയുന്നു.

You might also like

Most Viewed