രജനീകാന്തിന്റെ ദർബാറിൽ ഗാനം ആലപിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍


ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തില്‍ പാട്ട് പാടി ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഹൈദരാബാദിലെ സ്‌പൈസി ഗേള്‍സ് എന്ന് മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ ചന്ദ്രമുഖി, രചന, പ്രിയ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ നൃത്തരംഗത്തിനായുള്ള ഗാനമാണ് പാടിയിരിക്കുന്നത്. ആദ്യം മറ്റൊരു ഗായികയെ കൊണ്ടാണ് ഈ പാട്ട് പാടിപ്പിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഗാനത്തിന്റെ ആധികാരികത നല്‍കാനായി ട്രാന്‍സ്‌ജെന്‍ഡറുകളെ കൊണ്ട് തന്നെ പാടിപ്പിക്കുകയായിരുന്നു എന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് പറഞ്ഞു. 

ചിത്രത്തില്‍ ഗായകന്‍ എസ്.പി ബാലസുബ്രസ്മണ്യം ആലപിച്ച ചുമ്മാ കിഴി എന്ന ഗാനം ഹിറ്റായിരുന്നു.
തമിഴില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രജനീകാന്ത് പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി പോലീസ് വേഷത്തില്‍ എത്തിയത്. താരത്തിന്റെ 167 ാം ചിത്രം കൂടിയാണിത്. ഇതാദ്യമായാണ് മുരുഗദോസും രജനിയും ഒന്നിക്കുന്നത്. ലൈക പ്രെഡക്ഷന്‍സാണ് നിര്‍മ്മാണം.

You might also like

Most Viewed