'അ​മ്മ' സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് സ്വീ​കാ​ര്യ​മാ​ണെ​ന്ന് ഷെ​യിൻ


കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ 'അമ്മ' ഇടപെടുന്നു. ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചർ‌ച്ച നടത്തി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സിദ്ധിഖുമായി ഷെയിൻ കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്‍റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച.
മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയിൻ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. ഫെഫ്ക പ്രതിനിധികളുമായും ഷെയിന്‍ കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്ക് നേരിട്ട് നേതൃത്വം നൽകുമെന്ന് ഇടവേള ബാബു അറിയിച്ചു. അമ്മ ഭാരവാഹികൾ ഫെഫ്കയുമായി ഉടൻ ചർച്ച നടത്തും. ഫെഫ്ക ഭാരവാഹികളെ കണ്ട ശേഷം നിർമ്മാതാക്കളുമായി ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. അമ്മ സ്വീകരിക്കുന്ന നിലപാട് സ്വീകാര്യമാണെന്ന് ഷെയിനും അറിയിച്ചു

You might also like

Most Viewed