വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു


കൊച്ചി: നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വിവാഹത്തെ കുറിച്ച് ആരാധകര്‍ അറിയുന്നത്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹത്തെ കുറിച്ചും ഐശ്വര്യയെ കുറിച്ചും മനസു തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു.

‘പ്രണയ വിവാഹമല്ല. വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇതുറച്ചു. കോതമംഗലത്താണ് ഐശ്വര്യയുടെ വീട്. അച്ഛന്റെ പേര് വിനയന്‍, അമ്മ ശോഭ. ഐശ്വര്യ ബിടെക് കഴിഞ്ഞു ഇപ്പോള്‍ പിഎസ്സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് കല്യാണം.’ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു.

You might also like

Most Viewed