ജോസഫിലെ നടി ഇനി ഗായിക


കൊച്ചി: ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം മാധുരി ഗായികയായി എത്തുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ബോബൻ സാമുവലിന്റെ അൽമല്ലുവിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാന രംഗത്തിലും മാധുരി തന്നെയാണ്‌ അഭിനയിച്ചിരിക്കുന്നത്. മാധുരിയുടെ യൂട്യൂബ് ചാനലിൽ മാധുരിയുടെ ഗാനം കേൾക്കാൻ ഇടയായ സംവിധായകൻ ബോബൻ സാമുവൽ മാധുരിയെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
മലയാളികളുടെ ഇഷ്ടനടിയായ നമിത പ്രമോദ് അൽമല്ലുവിൽ നായികയാകുമ്പോൾ നവാഗതനായ ഫാരിസാണ് നായകൻ . ദുബൈ- അബുദാബി ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ ചിത്രം സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാനൊരുങ്ങുന്നത്. മിയ, സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like

Most Viewed