ഷെയ്‌നിനെ ഇതര ഭാഷ ചിത്രങ്ങളിൽ അഭിനയിപ്പിക്കരുതെന്ന് കത്ത്


കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല. ഇതു സംബന്ധിച്ച കത്ത് കേരളാ ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനു കൈമാറി. ‘വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഷെയ്നിനെ മറ്റ് സിനിമകളിൽ പങ്കെടുപ്പിക്കാവൂ എന്നതാണ് നിർമ്മാതാക്കളുടെ ആവശ്യം. അതേ നിലപാടിലാണ് ഷെയ്നിനെ അന്യഭാഷാ ചിത്രങ്ങളിൽ നിന്നു മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബർ രംഗത്തെത്തിയിരിക്കുന്നത്.

 അതേസമയം, ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സിനിമാ സംഘടനകൾ ആവർത്തിച്ചു. നിർമാതാക്കളെ മനോരോഗികൾ എന്നു വിളിച്ചയാളുമായി ചർച്ചയ്ക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലാണ് നിർമ്മാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം ഷെയ്ൻ നടത്തിയത്. 

വിഷയത്തിൽ സമവായം കണ്ടെത്തണമെന്ന് സർക്കാർ സിനിമാ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • KIMS Bahrain Medical Center

Most Viewed