പാർവതി തിരുവോത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയയാൾ പോലീസ് പിടിയിൽ


തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയയാൾ പിടിയിൽ. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെൻമാറ സ്വദേശി കിഷോർ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ വേദിക്കരികിൽവച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ നടിയുടെ പിതാവിനും സഹോദരനും ഇയാൾ പല പ്രാവശ്യം അയച്ചതായി പൊലീസ് പറയുന്നു. പാർവതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോർ മോശമായി സംസാരിച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് അസി.കമ്മിഷണർ കെ അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികിൽ നിന്നാണ് കിഷോറിനെ പിടികൂടിയത്. പാര്‍വ്വതിയുടെ സഹോദരനെ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോൾ പാർവതി അമേരിക്കയിലാണെന്ന് സഹോദരൻ മറുപടി നൽകിയിരുന്നു. എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞിരുന്നു. പാർവതിയുമായി താൻ പ്രണയത്തിലാണെന്നുപോലും ഇയാൾ സഹോദരനോട് പറഞ്ഞിരുന്നു. 

You might also like

  • KIMS Bahrain Medical Center

Most Viewed