ക്വീനിന് രണ്ടാം ഭാഗം


കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്‍റണി 2018ൽ സംവിധാനം ചെയ്ത ക്വീനിന് രണ്ടാം ഭാഗമെത്തുന്നു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്ന കാര്യം സംവിധായകൻ അറിയിച്ചത്. എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല എന്നും സംവിധായകൻ പറയുന്നു. സാനിയ ഇയ്യപ്പൻ, ധ്രുവൻ എന്നിവരായിരുന്നു ക്വീനിലെ പ്രധാന താരങ്ങൾ. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്‍റണി എന്നിവരായിരുന്നു ക്വീനിന് തിരക്കഥ രചിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിനെപ്പറ്റി കൂടുതൽ വിവരങ്ങൾ സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. ക്വീൻ ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. ടോവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടന്പി എന്ന ചിത്രമാണ് ഡിജോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

You might also like

Most Viewed