മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി


കൊച്ചി: മണിയൻ പിള്ള രാജുവിന്റെ മകൻ  സച്ചിൻ  വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ.  ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു.  ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. സുഹൃത്തുക്കൾക്കും സിനിമാñരാഷ്ട്രീയñസാംസ്കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വെച്ച് വിവാഹസൽക്കാരം നടത്തും. സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവ് ആണ്.

You might also like

Most Viewed