മീ ടൂ ആരോപണ വിധേയൻ‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാ കമ്മീഷൻ


ന്യൂഡൽഹി: ബോളിവുഡിൽ‍ ഏറ്റവും കൂടുതൽ‍ മീ ടൂ ആരോപണ വിധേയനായ സംഗീത സംവിധായകൻ‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മീഷൻ‍.  രണ്ടു വർ‍ഷം മുന്പാണ് യുവതികൾ അനുമാലിക്കിനെതിരെ‍ പീഡന ആരോപണം ഉന്നയിച്ചത്. 

പരാതിക്കാരി തെളിവുകൾ‍ സമർ‍പ്പിക്കുന്നില്ലെന്നും കേസുമായി സഹരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇപ്പോൾ‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്.   പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു സമർ‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താൽ‍ കേസ് വീണ്ടും അന്വേഷിക്കാൻ തടസ്സമില്ലെന്നും വനിതാ കമ്മീഷൻ‍ അദ്ധ്യക്ഷ രേഖാ ശർമ്‍മ പറഞ്ഞു. ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ധിറ്റ്, കാരലിസ മൊണ്ടെയ്‌റോ, നേഹാ ഭാസിന്‍ എന്നിവരും നിർ‍മ്മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. സോനയുടെ ട്വിറ്റർ‍ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷൻ‍ പ്രശ്‌നത്തിൽ‍ ഇടപെടുകയും അനു മാലിക്കിനെതിരെ കേസ് എടുക്കുകയും ചെയ്തത്. പക്ഷേ സോനയുമായി ബന്ധപ്പെട്ടപ്പോൾ‍ യാത്രയിലാണെന്ന മറുപടിയാണ് കിട്ടിയതെന്നു വനിതാ കമ്മീഷൻ‍ അധികൃതർ‍ പറയുന്നു. 45 ദിവസം തങ്ങൾ‍ കാത്തിരുന്നെന്നും പക്ഷേ പരാതിക്കാരി നേരിട്ടു വരികയോ തെളിവുകൾ‍ ഹാജരാക്കുകയോ കൂടുതൽ‍ പരാതി ഉന്നയിക്കാൻ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷൻ പറയുന്നു.

പീഡന ആരോപണത്തെ തുടർന്ന് സിനിമാ ലോകത്തുനിന്നും മാറി നിന്ന അനു മാലിക് അടുത്തിടെ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിൽ‍ വിധികർ‍ത്താവായി രംഗത്തു വന്നിരുന്നു. ഇതിനെ തുടർ‍ന്ന് എതിർ‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കർ‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. 

You might also like

Most Viewed