വിവാദങ്ങൾക്ക് വിരാമം: 'ഉല്ലാസം' സിനിമയുടെ ഡബ്ബിംഗ് ഷെയിൻ പൂർത്തിയാക്കി


കൊച്ചി: പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ൻ നിഗം പൂർത്തിയാക്കി. ഏഴ് ദിവസം സമയമെടുത്താണ് ഡബ്ബിങ് പൂർണ്ണമായി പൂർത്തിയാക്കിയത്. സിനിമ മാർച്ചിൽ തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഡിസംബർ ഒന്പതിന് നടന്ന അമ്മ യോഗത്തിലാണ് ഷെയ്ൻ നിഗം അറിയിച്ചത്. വെയിൽ‍,  ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലം അറിയിച്ചു. പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്.

You might also like

Most Viewed