രാജീവ് രവിയുടെ ചിത്രത്തിൽ നായകൻ ആസിഫ് അലി


കൊച്ചി: രാജീവ് രവിയൊരുക്കുന്ന പോലീസ് ത്രില്ലർ സിനിമയിൽ ആസിഫ് അലി നായകൻ. കുറ്റവും ശിക്ഷയും എന്നാണ് സിനിമയുടെ പേര്. കേരളത്തിലും രാജസ്ഥാനിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. സണ്ണി വെയ്ൻ, അലൻസിയർ, ഷറഫുദ്ദീൻ, സെന്തിൽ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഫിലിംറോൾ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വി.ആർ. അരുണ്‍ കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. 

നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന തുറമുഖത്തിന്‍റെ തിരക്കിലാണ് രാജീവ് രവി ഇപ്പോൾ.

You might also like

Most Viewed