കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിച്ചു


എറണാകുളം: കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തിരക്കഥ പലതവണ പുതുക്കിപ്പണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ ഈ കാര്യം പറഞ്ഞത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ അറിയിച്ചു.

You might also like

Most Viewed