ക്യാപ്റ്റൻ മാര്‍വെലിന് രണ്ടാം ഭാഗം


സൂപ്പര്‍ ഹീറോ ചിത്രമായ ക്യാപ്റ്റൻ മാര്‍വെലിന് രണ്ടാം ഭാഗവും എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഓസ്‍കര്‍ ജേതാവായ ബ്രി ലാര്‍സണ്‍ തന്നെയാകും ചിത്രത്തില്‍ നായികയാകുക. ഒരു വനിതാ സംവിധായികയെ ചിത്രം സംവിധാനം ചെയ്യാൻ ക്ഷണിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. മാര്‍വെലിന്റെ സ്‍ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ആദ്യ ചിത്രമാണ് ക്യാപ്റ്റൻ മാര്‍വെല്‍.
യുഎസ് എയര്‍ഫോഴ്‍സ് പൈലറ്റ് കരോള്‍ ഡാൻവേഴ്‍സ് ആയിട്ടാണ് ചിത്രത്തില്‍ ബ്രി ലാര്‍സണ്‍ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2022ഓടെ പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.

You might also like

Most Viewed