ജലസമാധി രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക്


തിരുവനന്തപുരം: വൃദ്ധജനങ്ങളെ ഉപേക്ഷിക്കുന്ന പുതുതലമുറയുടെ സംസ്‌ക്കാരത്തെക്കുറിച്ച് പറയുന്ന, വേണു നായര്‍ സംവിധാനം ചെയ്ത ജലസമാധി എന്ന ചിത്രം വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്രിയേഷന്‍ ഇന്‍റെര്‍നാഷണല്‍ ചലച്ചിത്രോത്സവം, അമേരിക്ക യുറെഷിയ രാജ്യാന്തര ചലച്ചിത്രോത്സവം, റഷ്യ സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി വൈറ്റ് യുനികോന്‍ രാജ്യാന്തര ചലച്ചിത്രോത്സവം, കൊല്‍ക്കത്ത ക്രൗണ്‍ വുഡ് രാജ്യാന്തര ചലച്ചിത്രോത്സവം എന്നീ ചലച്ചിത്ര മേളകളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ് നടന്‍ എം.എസ് ബാസ്‌കര്‍ ആണ് സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

വിഷ്ണു പ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ് കുറുപ്പ് പുതുമുഖ താരങ്ങളായ ലിഖ രാജന്‍, ശ്യം കൃഷ്ണന്‍, അഖില്‍ കൈമൾ, സരിത, വര്‍ഷ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു നായര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വേണു നായര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Most Viewed