കാവൽ ലൂസിഫറിൽ നിന്നും കോപ്പിയടിച്ചു വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി സുരേഷ്ഗോപി


കൊച്ചി: നിഥിൻ രണ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ കാവലിന്റെ സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ്. . ഒരു ആശുപത്രിയിൽ വച്ച് പൊലീസുകാരനെ ചുമരോടു ചേർത്തു നിർത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

എന്നാൽ മോഹൻലാൽ ചിത്രമായ ലൂസിഫറിൽ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്ന് സീൻ ഒഴിവാക്കണമെന്നും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു. എന്നാൽ ഇതിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി. 'ഒരിക്കലുമല്ല... ഇത് 2001ൽ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തിൽ നിന്ന് മാറ്റം വരുത്തിയതാണ്. സുരേഷ് ഗോപി കുറിച്ചു.

You might also like

Most Viewed