മരക്കാറിന്റെ റിലീസിംഗ് തടയണം, ഹൈക്കോടതിയില്‍ ഹര്‍ജി


കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരക്കാരുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന കുഞ്ഞാലി മരക്കാറില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. 

മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് മരക്കാര്‍ ഒരുക്കുന്നത്. ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. 100 കോടിയാണ് ബജറ്റ്.

You might also like

Most Viewed