“അ​മ്മ​യു​ടെ സി​നി​മ​യി​ൽ ഭാ​വ​നയില്ല; ​മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​രി​ല്ല”


കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ലെന്നും മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ എന്നും ബാബു ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ താൻ മൊഴി മാറ്റിയതല്ല, പോലീസ് പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തിരുത്തിയതാണെന്നും ഇടവേള ബാബു വ്യക്തമാക്കി. 

നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ ദിലീപ് കാരണമായോ എന്നതിൽ രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്‍റെ സ്റ്റാൻഡ്. താൻ അറിയുന്ന ദിലീപ് ഇതു ചെയ്യില്ല. അത്രയേ തനിക്ക് ഇതിൽ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ 100 ശതമാനം നടിയുടെ കൂടെ നിന്നു. ഒരു ഘട്ടത്തിൽ നമ്മളെ അകറ്റിയതാണ്. ഇതിനുപിന്നിൽ തെറ്റിദ്ധാരണാപരമായ ചിലരുടെ അജണ്ടകൾ ഉണ്ടായിരിക്കമെന്നും ബാബു പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ആദ്യമായി കൂറുമാറിയ സാക്ഷിയാണ് ഇടവേള ബാബു.

You might also like

Most Viewed