നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമ അന്‍ടെ സുന്ദരനികി


ഹൈദരബാദ്: നസ്രിയ നസീം ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. അന്‍ടെ സുന്ദരനികി എന്നാണ് ചിത്രത്തിന്‍റെ പേര്. നാനിയാണ് നായകന്‍. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക.

വിവേക് സാഗറാണ് സംഗീത സംവിധാനം. രവിതേജ ഗിരിജാലയാണ് എഡിറ്റർ. നികേത് ബൊമ്മി ഛായാഗ്രാഹണം. ട്രാന്‍സ് എന്ന സിനിമയിലൂടെയാണ് നസ്രിയ ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമായത്. തുടര്‍ന്ന് മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ അതിഥി വേഷത്തിലെത്തി.

 

You might also like

Most Viewed