പ്രഭുദേവയുടെ വിവാഹ വാര്‍ത്തകൾ സ്ഥിരീകരിച്ച് സഹോദരന്‍


ചെന്നൈ: നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ വീണ്ടും വിവാഹിതനായി എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് താരത്തിന്റെ സഹോദരന്‍. നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം ആണ് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

കോവിഡ് ലോക്ഡൗണിനിടെ നടന്ന വിവാഹത്തില്‍ കുടുംബാഗംങ്ങള്‍ മാത്രമാണ് പങ്കെടുത്തത് എന്നും രാജു വ്യക്തമാക്കി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് താരത്തിന്റെ വധു. തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതിനാല്‍ പ്രഭുദേവയ്ക്ക് പുറംവേദന ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായാണ് താരം മുംബൈയില്‍ വെച്ച് ഹിമാനിയെ കണ്ടുമുട്ടുന്നത്.

ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് വരികയും രണ്ട് മാസത്തോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.

സഹോദരന്‍ വിവാഹിതനായതില്‍ സന്തോഷമുണ്ടെന്നും രാജു ഇടൈംസിനോട് പറഞ്ഞു. റംലത്ത് ആയിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് താരം റംലത്തില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ നയന്‍താരയും പ്രഭുദേവയും പിരിയുകയും ചെയ്തു.

You might also like

Most Viewed